Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Court Order

Thrissur

മാ​ള സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര വി​ക​സ​നം: ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട്

മാ​ള: കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും ക​ടു​ത്ത ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്ന​താ​യും ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​നാ​യി അ​ടി​യ​ന്ത​ര​മാ​യി അ​ധി​ക ത​സ്തി​ക​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലു​ണ്ടാ​യ വി​ധി​യെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​രോ​ഗ്യവ​കു​പ്പി​ന് കൈ​മാ​റി​യ​ത്.

1911ൽ ​സ​ർ​ക്കാ​ർ ഡി​സ്പെ​ൻ​സ​റി​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ആ​ശു​പ​ത്രി മാ​ള, അ​ന്ന​മ​ന​ട, കു​ഴൂ​ർ, പൊ​യ്യ, ആ​ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ പ്ര​ധാ​ന ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണ്. റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ 66 കി​ട​ക്ക​ക​ളു​ള്ള ഐ​പി വി​ഭാ​ഗ​വും പ്ര​തി​ദി​നം 450 മു​ത​ൽ 500 വ​രെ രോ​ഗി​ക​ൾ എ​ത്തു​ന്ന ഒ​പി വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു. 2018 മു​ത​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ണ്. പ്ര​തി​ദി​നം 14 ഡ​യാ​ലി​സി​സു​ക​ൾ മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി ന​ട​ത്തു​ന്നു. ഫി​സി​യോ​തെ​റാ​പ്പി, ബ്ലോ​ക്ക് എ​ഫ്എ​ച്ച്സി സേ​വ​ന​ങ്ങ​ൾ, പോ​സ്റ്റ്മോ​ർ​ട്ടം സേ​വ​നം, ശ്വാ​സ്, ആ​ശ്വാ​സ് ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

എ​ന്നാ​ൽ ഇ​ത്ര​യും സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ​യും അ​ഭാ​വം ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നി​ല​വി​ൽ ഒ​രു സി​വി​ൽ സ​ർ​ജ​ൻ(​സൂ​പ്ര​ണ്ട്), ര​ണ്ട് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ന്മാ​ർ, ഒ​രു ഡെ​ന്‍റ​ൽ അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ എ​ന്നി​വ​രെ​യാ​ണ് സ​ർ​ക്കാ​ർ നി​യ​മി​ച്ചി​ട്ടു​ള്ള​ത്.

ഫി​സി​ഷ്യ​ൻ, പീ​ഡി​യാ​ട്രീ​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശു​പാ​ർ​ശ​ക​ൾ പ്ര​കാ​രം ഒ​രു സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്(​ഫി​സി​ഷ്യ​ൻ), ഒ​രു ജൂ​ണി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ്(​പീ​ഡി​യാ​ട്രീ​ഷ്യ​ൻ), ര​ണ്ട് അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ന്മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​ണം.

സ്റ്റാ​ഫ് ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, നി​ല​വി​ലെ ഒ​പി ബ്ലോ​ക്കി​ന് മു​ക​ളി​ൽ പു​തി​യ​നി​ല നി​ർ​മി​ച്ച് ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, 24 മ​ണി​ക്കൂ​ർ സേ​വ​ന​ങ്ങ​ളും ഡ​യാ​ലി​സി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ഉ​റ​പ്പാ​ക്കു​ക, ഐ​പി, ഒ​പി സേ​വ​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ക എ​ന്നി​വ​യും അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ന്മാ​ർ, സ്റ്റാ​ഫ് ന​ഴ്സു​മാ​ർ, ലാ​ബ്, ഫാ​ർ​മ​സി, ഫി​സി​യോ​തെ​റാ​പ്പി, ഡ​യാ​ലി​സി​സ്, ശു​ചീ​ക​ര​ണ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും എ​ടു​ത്തു​കാ​ട്ടു​ന്നു.

Latest News

Corehub Up